ശിവഗിരി തീര്‍ഥാടനം: അന്നദാനത്തിനുള്ള വിഭവ സമാഹരണം തുടങ്ങി
ശിവഗിരി തീര്‍ഥാടനം: അന്നദാനത്തിനുള്ള വിഭവ സമാഹരണം തുടങ്ങി

ഇടുക്കി: ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി അന്നദാനം തയാറാക്കുന്നതിനുള്ള വിഭവ സമാഹരണം തുടങ്ങി. ശിവഗിരിമഠം ഗുരുധര്‍മ പ്രചാരസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാഹനത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നത്. പ്രസിഡന്റ് കെ എന്‍ മോഹന്‍ദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കട്ടപ്പനയില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് പച്ചക്കറി, പലവ്യജ്ഞന സാധനങ്ങള്‍ സമാഹരിച്ചു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍നിന്ന് പദയാത്രയായും വാഹനങ്ങളിലുമായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ശിവഗിരിയിലെത്തുന്നത്. ജില്ലാ കമ്മിറ്റിയംഗങ്ങളായ രഘു പുല്‍ക്കയത്ത്, കെ വി രാജന്‍, എസ് ഷിബു, എസ് സാനു, ചന്ദ്രശേഖരന്‍, സുമതി ടീച്ചര്‍, നാരായണന്‍, സുധീഷ്, സുധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






