വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ കമ്പിളികണ്ടത്ത് പ്രതിഷേധജ്വാല നടത്തി
വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ കമ്പിളികണ്ടത്ത് പ്രതിഷേധജ്വാല നടത്തി

ഇടുക്കി: പാറത്തോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കമ്പിളികണ്ടത്ത് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. മദ്യം, മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരിപാടി നടത്തിയത്. എസ്എന്‍ഡിപി രാജാക്കാട് യൂണിറ്റ് പ്രസിഡന്റ് എം ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മേരി വട്ടക്കുഴിയില്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി മല്‍ക്ക, പാറത്തോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു വീട്ടിക്കല്‍, ജനകീയ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ബിജു വള്ളോംപുരയിടം, ഫാ. ജോസഫ് പള്ളിവാതുക്കല്‍, ഫാ. സൈജു പുത്തന്‍പറമ്പില്‍, ഷാജി കാഞ്ഞമല, ജോബി പേടിക്കാട്ടുകുന്നേല്‍, ജിജി പാറത്താഴത്ത്, കെ ജി മോഹനന്‍, കമ്പിളികണ്ടം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ചിറയ്ക്കല്‍, വി കെ സുരേന്ദ്രന്‍, തങ്കച്ചന്‍ ഇടപ്പാറ, ജോസഫ് സേവ്യര്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.
What's Your Reaction?






