കട്ടപ്പന- പുളിയന്‍മല റൂട്ടിലെ ഭീമന്‍ ഗര്‍ത്തം വാഹനങ്ങള്‍ക്ക് ഭീഷണി
കട്ടപ്പന- പുളിയന്‍മല റൂട്ടിലെ ഭീമന്‍ ഗര്‍ത്തം വാഹനങ്ങള്‍ക്ക് ഭീഷണി

ഇടുക്കി: തൊടുപുഴ- പുളിയന്‍മല സംസ്ഥാനപാതയിലെ കട്ടപ്പന- പുളിയന്‍മല റൂട്ടില്‍ പെട്രോള്‍ പമ്പിനുസമീപം രൂപപ്പെട്ട ഭീമന്‍ ഗര്‍ത്തം വാഹനങ്ങള്‍ക്ക് ഭീഷണി. മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ ഗര്‍ത്തം ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇന്റര്‍ലോക്കും ടാറിങ്ങും കൂടിച്ചേരുന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടത്. ഇന്റര്‍ലോക്ക് ടൈലുകള്‍ ഇളകിമാറുകയും ടാറിങ് പൊട്ടിപ്പൊളിയുകയും ചെയ്തു. ഓടയില്ലാത്തതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ടും രൂക്ഷമാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളം കാല്‍നടയാത്രികരുടെ ദേഹത്തേയ്ക്ക് തെറിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെട്ടു. കാറുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കേടുപാട് സംഭവിച്ചു.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങി ഇതര സംസ്ഥാനക്കാരായ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ ഇതുവഴിയാണ് മലയോര ഹൈവേയിലേക്ക് പ്രവേശിക്കുന്നത്. മുമ്പ് പരാതി ഉയര്‍ന്നപ്പോള്‍ പിഡബ്ല്യുഡി അറ്റകുറ്റപ്പണി നടത്തിയെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ പഴയപടിയായി. കട്ടപ്പന നഗരത്തിലെ മറ്റ് റോഡുകളിലെ ഗര്‍ത്തങ്ങള്‍ മൂടി അറ്റകുറ്റപ്പണി നടത്താന്‍ നഗരസഭയും തയാറാകുന്നില്ല.
What's Your Reaction?






