ലയണ്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇടുക്കി ടീം ജേതാക്കള്‍
ലയണ്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇടുക്കി ടീം ജേതാക്കള്‍

ഇടുക്കി: കട്ടപ്പന ലയണ്‍സ് ക്ലബ്ബും ലയണ്‍സ് ലിയോ ക്ലബ്ബും സംയുക്തമായി നടത്തിയ ലയണ്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇടുക്കി ജേതാക്കള്‍. മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി യുടെ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.എസ്. ജയേഷ് സമ്മാനദാനം നിര്‍വഹിച്ചു. കട്ടപ്പന നഗരസഭ ഓഫീസിന് സമീപമുള്ള എ.ടിഎസ് ആരീനയില്‍ നടന്ന മത്സരത്തില്‍ 16 ടീമുകള്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ ടീമിന് എം. കുര്യന്‍ ഒരപ്പാങ്കല്‍ എവറോളിങ് ട്രോഫിയും ആര്‍എംഎസ് സ്‌പൈസസ് നല്‍കിയ 15000 രൂപയും നല്‍കി. രണ്ടാം സ്ഥാനം നേടിയ മെസഞ്ചര്‍ ശാന്തിഗ്രാമിന് കട്ടപ്പന ചിക്ക് ഫെസ്റ്റ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും 7500 രൂപയും നല്‍കി. കട്ടപ്പന ലയണ്‍സ് ക്ലബ് പ്രസിഡന്റ് സെന്‍സ് കുര്യന്‍, സെക്രട്ടറി ജെബിന്‍ ജോസ് ,ട്രഷറര്‍ കെ ശശിധരന്‍, ജോയിന്റ് സെക്രട്ടറി അലന്‍ വിന്‍സന്റ് ഡിസ്ട്രിക്ട് ഭാരവാഹികളായ ശ്രീജിത്ത് ഉണ്ണിത്താന്‍, ജോര്‍ജ് തോമസ്, എം എം ജോസഫ് , ലിയോ ക്ലബ് കോര്‍ഡിനേറ്റര്‍ അമല്‍ മാത്യു, ക്ലബ് ഭാരവാഹികളായ ഷാജി ജോസഫ്, കെ സി ജോസ്, സെക്രട്ടറി ദുവ എലിസബത്ത് സെന്‍സ്, ട്രഷറര്‍ വേദ ശ്രീജിത്ത്, ആര്‍എംഎസ് സ്‌പൈസസ് എംഡി ബിബിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






