ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് എച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി. മാനേജര്‍ ഫാ. ഫ്രാന്‍സിസ് ഇടവകണ്ടം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. വാഴത്തോപ്പ് ടൗണിലേക്ക് നടന്ന റാലി പ്രിന്‍സിപ്പല്‍ ജിജോ ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. അധ്യാപകരായ സനീഷ് തോമസ്, സിജോ ജോണ്‍, റീന ചെറിയാന്‍, രമ്യ ആന്റണി, റന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ ക്ലബ്, എന്‍എസ്എസ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.