ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ ജൈവവള വിതരണോദ്ഘാടനം പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍
നിര്‍വഹിച്ചു. 2024-25 സാമ്പത്തിക വര്‍ഷം 5 ലക്ഷം രൂപയാണ് ജൈവവളം വിതരണത്തിനായി നീക്കിവച്ചത്. 350 കര്‍ഷകര്‍ക്ക് 450 രൂപ നിരക്കില്‍ 50 കിലോ ജൈവവളം വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ സിനി മാത്യു, ജയ്‌നമ്മ തുടങ്ങിയവര്‍ സംസാരിച്ചു.