നഗരസഭയിലെ ജൈവമാലിന്യ നീക്കം: എല്‍എസ്എഫ്എ നിവേദനം നല്‍കി
നഗരസഭയിലെ ജൈവമാലിന്യ നീക്കം: എല്‍എസ്എഫ്എ നിവേദനം നല്‍കി

ഇടുക്കി: പന്നികര്‍ഷകരെ ദുരിതത്തിലാകുന്ന സംഭവത്തില്‍ ലൈവ് സ്റ്റോക്ക് ഫാര്‍മേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നഗരസഭക്ക് നിവേദനം നല്‍കി. കഴിഞ്ഞ ദിവസം മുതലാണ് കട്ടപ്പന നഗരത്തിലെ സ്ഥാപനങ്ങള്‍,വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, എന്നിവയില്‍ നിന്ന് ജൈവമാലിന്യങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയത്. ഇതിന് മുമ്പുവരെ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും പന്നിക്കര്‍ഷകരായിരുന്നു മിച്ചഭക്ഷണം ശേഖരിച്ചിരുന്നത്. ഇത് സ്വകാര്യ ഏജന്‍സി യൂസര്‍ ഫീ ഈടാക്കി മാലിന്യം ശേഖരിക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭ്യമാവേണ്ട മിച്ച ഭക്ഷണം ലഭിക്കാതെ വരികയും പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുമെന്നാണ് അസോസിയേഷന്‍ ആരോപിക്കുന്നത്. 2021 സെപ്റ്റംബര്‍ 30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോഴി വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന അവശിഷ്ടങ്ങളും,ഹോട്ടലുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നുമുള്ള മിച്ചഭക്ഷണങ്ങളും ഫാമുകളില്‍ പന്നികളുടെ തീറ്റ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കിയുള്ളത് കൃത്യമായി സംസ്‌കരിക്കുന്ന ഏജന്‍സികള്‍ പോലുള്ള സംവിധാനങ്ങള്‍ക്ക് നല്‍കണമെന്നാണ് തീരുമാനിച്ചിരുന്നത്. എഫ് 3 /136/ 2021 എഎച്ച് കത്ത് പ്രകാരം മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീല പി ഇത് സംബന്ധിച്ച് അറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ കട്ടപ്പന നഗരസഭ ഉദ്യോഗസ്ഥരും ഭരണസമിതിയും സര്‍ക്കാര്‍ തീരുമാനത്തെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് കാലങ്ങളായി ഹോട്ടലുകളില്‍ നിന്ന് വരുന്ന മിച്ച ഭക്ഷണവും കോഴി വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നുള്ള ഭക്ഷ്യാവിശിഷ്ടങ്ങളും നല്‍കി പന്നിയിറച്ചി ഉത്പാദിപ്പിച്ച് സംസ്ഥാനത്തിന്റെ മാംസാവശ്യം നിറവേറ്റുന്ന പന്നി കര്‍ഷകരുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്ന തീരുമാനമാണ്. ജൈവമാലിന്യങ്ങള്‍ സ്വകാര്യ കമ്പനി ശേഖരിക്കാന്‍ ആരംഭിച്ചതോടെ പന്നി കര്‍ഷകര്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് ലൈവ് സ്റ്റോക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്‍കുകയും, യോഗം ചേരുകയും ചെയ്തത്. തങ്ങള്‍ക്ക് അനുകൂലമാകുന്ന നടപടി ഉണ്ടാകുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കി എന്നും, ഹോട്ടലുകളില്‍ നിന്നും മിച്ച ഭക്ഷണം പന്നി ഫാം ഉടമകള്‍ക്കു ഉറപ്പുവരുത്തുന്നതിന് വേണ്ടി നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ ഉറപ്പ് പറഞ്ഞതായും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. എല്‍.എസ്.എഫ്. എ ജില്ലാ പ്രസിഡന്റ് സുജാ നായര്‍, സംസ്ഥാന കോ-ഓഡിനേറ്റര്‍ മെജോ ഫ്രാന്‍സിസ്, സംസ്ഥാന കമ്മിറ്റിയംഗം അനീഷ് കുമാര്‍ പ്രകാശ്, അംഗങ്ങളായ സച്ചിന്‍ തോമസ്, സുജിത്ത് മാത്യു, ആല്‍വിന്‍ തോമസ് , സുമോദ് മാത്യു , സാബു, ജെയിസ് ജോസഫ്, ജോസഫ് മാത്യു, അഭിജിത്ത് നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്..
What's Your Reaction?






