മേരികുളം സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം
മേരികുളം സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

ഇടുക്കി: മേരികുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ ആദ്യ എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു. സ്‌കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായിരുന്ന കെ എം വര്‍ക്കി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കുളമ്പള്ളിയില്‍, സംഘാടകസമിതി അംഗം സുധാകരന്‍ കെ കെ എന്നിവര്‍ സംസാരിച്ചു. 43വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ സഹപാഠികളും അധ്യാപകരും സന്തോഷങ്ങള്‍ പങ്കുവെച്ചു. അധ്യാപകര്‍ ഉള്‍പ്പെടെ 150ലേറെ പേര്‍ പങ്കെടുത്തു. സംഘാടകസമിതി അംഗങ്ങളായ ജോണ്‍ കിഴക്കെമുറി, ടോണി ജോസ്, ടോമിച്ചന്‍ കെ ജോസ്, മേഴ്‌സി ജോസഫ്, സാലിക്കുട്ടി കെ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
What's Your Reaction?






