വണ്ടിപ്പെരിയാറില്‍ വീടിനുമുകളിലേക്ക് മരം കടപുഴകിവീണു: അമ്മയും കുഞ്ഞും രക്ഷപെട്ടത് തലനാരിഴക്ക്
വണ്ടിപ്പെരിയാറില്‍ വീടിനുമുകളിലേക്ക് മരം കടപുഴകിവീണു: അമ്മയും കുഞ്ഞും രക്ഷപെട്ടത് തലനാരിഴക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഡൈമുക്ക് അഞ്ചുമുക്ക് പുതുവലില്‍ വീടിനുമുകളില്‍ മരം കടപുഴകിവീണ് അപകടം. അമ്മയും കുഞ്ഞും തലനാരിഴക്ക് രക്ഷപെട്ടു. അജിത് ഭവനില്‍ അനിതയുടെ വീടിന് മുകിലേക്കാണ് അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നിരുന്ന മരം വീണത്. മരത്തിന്റെ ശിഖരങ്ങള്‍ പതിച്ച് വീടിന് കേടുപാടുകള്‍ സംഭവിച്ചു. മുമ്പ് മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് അയല്‍വാസിയെ സമീപിച്ചിരുന്നെങ്കിലും മുറിച്ചുമാറ്റാന്‍ തയ്യാറായില്ലെന്ന് പഞ്ചായത്തംഗം എസ് എ ജയന്‍ പറഞ്ഞു. മരം മുറിച്ച് നീക്കണമെന്നും വീട്ടിനുസംഭവിച്ച കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ സ്ഥലം ഉടമ നഷ്ടപരിഹാരമായി മരത്തിന്റെ ശിഖരങ്ങള്‍ വിറകായി ശേഖരിക്കുവാന്‍ പറഞ്ഞ് അപമാനിച്ചതായും തങ്ങളുടെ ജീവന് അപകടം സംഭവിച്ചാല്‍ അധികാരികളും സ്ഥലം ഉടമയും ഉത്തരം പറയണമെന്നും അനിത പറഞ്ഞു. മഴക്കാലത്ത് മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതി തടസപ്പെടുന്നതും പതിവാണ്.
What's Your Reaction?






