ബേര്‍ഡ് ക്യാമ്പസ് ഒരുക്കി പുറ്റടി ഹോളിക്രോസ് കോളജ്
ബേര്‍ഡ് ക്യാമ്പസ് ഒരുക്കി പുറ്റടി ഹോളിക്രോസ് കോളജ്

ഇടുക്കി: സംസ്ഥാനത്തെ ആദ്യ ബേര്‍ഡ് ക്യാമ്പസിന് പുറ്റടി ഹോളിക്രോസ് കോളജില്‍ തുടക്കം. ഇല നേച്ചര്‍ ക്ലബ്ബും ഹോളി ക്രോസ് കോളേജും പെരിയാര്‍ ടൈഗര്‍ റിസര്‍വും ചേര്‍ന്നാണ് ബേര്‍ഡ് ക്യാമ്പസ് ഒരുക്കിയത്. ഇല നേച്ചര്‍ ക്ലബ് സംസ്ഥാന പ്രസിഡന്റ് സജിദാസ് മോഹന്‍ ഉദ്ഘാടനം ചെയ്തു. പക്ഷികള്‍ക്കാവശ്യമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് വിവിധ പക്ഷിവര്‍ഗങ്ങളെ ക്യാമ്പസിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അതിനായി ഭക്ഷണവും, ജല ലഭ്യതയും ഉറപ്പുവരുത്തും. കാലാവസ്ഥാ വ്യതിയാനം മൂലവും മലിനീകരണങ്ങള്‍ മൂലവും വംശനാശഭീഷണി നേരിടുന്ന പ്രാദേശികമായ പക്ഷി വര്‍ഗങ്ങളെ കണ്ടെത്തുകയും, അവയെ പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുക. രാവിലെയും വൈകുന്നേരവും എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പക്ഷി നിരീക്ഷണം നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടത്തും. വള്ളക്കടവ് വനംവകുപ്പ് റേഞ്ച് ഓഫീസര്‍ അരുണ്‍ കെ നായര്‍ മുഖ്യാതിഥിയായി. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ മെല്‍വിന്‍ എന്‍ വി അധ്യക്ഷനായി. ഇല ജനറല്‍ സെക്രട്ടറി രാജേഷ് വരകുമല ബേര്‍ഡ്‌സ് ക്യാമ്പസ് പദ്ധതി വിശദീകരണം നടത്തി. പെരിയാര്‍ ടൈഗര്‍ റിസര്‍വ് കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് രമേഷ് ബാബു, നേച്ചര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ സേതുപാര്‍വതി എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇല നേച്ചര്‍ ക്ലബ് കോളേജ് യൂണിറ്റ് പ്രിന്‍സ് മറ്റപ്പള്ളി ഉദ്ഘാടനം ചെയ്തു. അജിത്ത് ചന്ദ്രന്‍, അഡ്വ. സീമ പ്രമോദ്, ബിജു നമ്പികല്ലില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






