എസ്എഫ്‌ഐ കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
എസ്എഫ്‌ഐ കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഇടുക്കി: എസ്എഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സദസിന്റെ ഭാഗമായി കട്ടപ്പന ഏരിയ കമ്മിറ്റി, കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എം എസ് ശരത് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഫ്രെഡ്ഡി മാത്യു അധ്യക്ഷനായി. വൈസ് ചാന്‍സിലര്‍ നിയമനങ്ങളില്‍ ചാന്‍സിലര്‍ക്ക് പരമാധികാരം നല്‍കിക്കൊണ്ടുള്ള യുജിസി കരട് ചട്ടം സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്ന യുജിസി കരട് ചട്ടങ്ങള്‍ പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അശ്വിന്‍ സനീഷ്, അഖില്‍ ബാബു, മിലന്‍ ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. കട്ടപ്പന ഗവ. കോളേജ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






