മ്ലാമല-ഇണ്ടന്‍ചോല- കൊടുവാക്കരണം റോഡ് നിര്‍മാണോദ്ഘാടനം
മ്ലാമല-ഇണ്ടന്‍ചോല- കൊടുവാക്കരണം റോഡ് നിര്‍മാണോദ്ഘാടനം

ഇടുക്കി: വണ്ടിപ്പെരിയാര്‍ മ്ലാമല-ഇണ്ടന്‍ചോല-കൊടുവാക്കരണം റോഡിന്റെ നിര്‍മാണോദ്ഘാടനം അഡ്വ: ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. അന്തരിച്ച മുന്‍ എം.പി. പി.ടി തോമസിന്റെ കാലത്താണ് ഈ റോഡിന്റെ നിര്‍മാണത്തിനാവശ്യമായ പ്രാഥമിക നടപടികള്‍ ആരംഭിച്ചത്. പിന്നീട് പലകാരണങ്ങളാല്‍ റോഡ് നിര്‍മാണം മുടങ്ങി. പ്രധാനമന്ത്രിയുടെ സടക്ക് യോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.56 കോടി രൂപ അനുവദിച്ചാണ് നിര്‍മാണം. പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.പി. രാജേന്ദ്രന്‍ അധ്യക്ഷനായി.അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മാലതി, അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്, പഞ്ചായത്തംഗങ്ങളായ ഗീത ചെല്ലദുരൈ, ആരോഗ്യ മേരി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ഐഎന്‍ടിയുസി ദേശീയ കമ്മറ്റിയംഗം പി.ആര്‍ അയ്യപ്പന്‍, സിപിഐഎം മ്ലാമല ലോക്കല്‍ സെക്രട്ടറി എം.ടി. ലിസി, കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍, സിപിഔ മ്ലാമല ലോക്കല്‍ സെക്രട്ടറി സി.വി. ജോര്‍ജ്, എസ്എന്‍ഡിപി തേങ്ങാക്കല്‍ ശാഖാ പ്രസിഡന്റ് കെ.കെ ചന്ദ്രന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






