പീരുമേട്ടില്‍ മരത്തില്‍നിന്ന് വീണ് വിമുക്ത ഭടന്‍ മരിച്ചു
പീരുമേട്ടില്‍ മരത്തില്‍നിന്ന് വീണ് വിമുക്ത ഭടന്‍ മരിച്ചു

ഇടുക്കി: പീരുമേട്ടില്‍ ശിഖരം മുറിക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് വിമുക്ത ഭടന്‍ മരിച്ചു. റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ഇടിഞ്ഞമല കാലായിക്കല്‍ അനീഷ് ജോര്‍ജ്(46) ആണ് മരിച്ചത്. പീരുമേടിനുസമീപം പാട്ടത്തിനെടുത്ത കൃഷിഭൂമിയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അനീഷിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
What's Your Reaction?






