അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ അവളുടെ ആരോഗ്യം പദ്ധതി തുടങ്ങി
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ അവളുടെ ആരോഗ്യം പദ്ധതി തുടങ്ങി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തും ആലടി പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേര്‍ന്ന് നടപ്പിലാക്കുന്ന അവളുടെ ആരോഗ്യം പദ്ധതി പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി ,പട്ടികവര്‍ഗ സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകള്‍ ആരോഗ്യരംഗത്ത് നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: സാറ ആന്‍ ജോര്‍ജും , സ്ത്രീകളുടെ ഭക്ഷണക്രമം എന്ന വിഷയത്തെക്കുറിച്ച് കട്ടപ്പന താലൂക്കിലെ ഡയറ്റീഷന്‍ ആശ ജോസഫും ക്ലാസ് നയിച്ചു. ഇതോടൊപ്പം രക്തം, തൈറോയ്ഡ് പരിശോധനയും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ പഞ്ചായത്തംഗങ്ങളായ നിഷ വിനോജ്, സോണിയ ജെറി,മെഡിക്കല്‍ ഓഫീസര്‍ മേരി ജോര്‍ജ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയ്‌സണ്‍ സി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






