കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി പൊലീസുകാരന്‍ വോട്ട് ചെയ്യാനെത്തിയതായി പരാതി
കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി പൊലീസുകാരന്‍ വോട്ട് ചെയ്യാനെത്തിയതായി പരാതി

ഇടുക്കി: കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി പൊലീസുകാരന്‍ വോട്ട് ചെയ്യാനെത്തിയതായി പരാതി. കാര്‍ഡിലും കൗണ്ടര്‍ഫോയിലിലും തീയതി വ്യത്യാസം വന്നതിനെ തുടര്‍ന്ന് യുഡിഎഫ് അനുകൂല പാനലിലുള്ളവര്‍ ചലഞ്ച് ചെയ്തു. ഇതേത്തുടര്‍ന്ന് വോട്ട് ചെയ്യാന്‍ റിട്ടേണിങ് ഓഫീസര്‍ അനുവദിച്ചില്ല. പോലീസുകാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥികളിലൊരാള്‍ ഇടുക്കി എസ്പിക്ക് പരാതി നല്‍കി.
What's Your Reaction?