ക്രിസ്മസ് ആഘോഷവും കരോള്‍ ഗാന മത്സരവും
ക്രിസ്മസ് ആഘോഷവും കരോള്‍ ഗാന മത്സരവും

ഇടുക്കി: കുമളി വൈഎംസിഎയുടെ സംയുക്ത ക്രിസ്മസ് ആഘോഷവും കരോള്‍ ഗാന മത്സരവും 22ന് വൈകിട്ട് അഞ്ച് മുതല്‍ വൈഎംസിഎ ഹാളില്‍ നടക്കും. സിഎസ്‌ഐ സഭ റവ. വി എസ് ഫ്രാന്‍സിസ് സന്ദേശം നല്‍കും. കരോള്‍ ഗാന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ടീമിന് മെറീന തോമസ് മെമ്മോറിയല്‍ റോളിങ് ട്രോഫിയും 10,000 രൂപ ക്യാഷ് അവാര്‍ഡും രണ്ടാമതെത്തുന്ന ടീമിന് ഡോ. കെ എം തോമസ് മെമ്മോറിയല്‍ റോളിങ് ട്രോഫിയും 7000 രൂപ ക്യാഷ് പ്രൈസും മൂന്നാമതെത്തുന്നവര്‍ക്ക് സുമോദ് തോമസ് മെമ്മോറിയല്‍ റോളിങ് ട്രോഫിയും 5000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. പങ്കെടുക്കുന്ന മറ്റു ടീമുകള്‍ക്ക് 2000 രൂപ വീതം സമാശ്വാസ സമ്മാനങ്ങളും നല്‍കും. കേക്കുകളും വിതരണം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന ടീമുകള്‍ 20നകം 200 രൂപ പ്രവേശന ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9567041251, 9496572209.
What's Your Reaction?






