കഞ്ഞിക്കുഴി ഉമ്മന്‍ ചാണ്ടി കോളനിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
കഞ്ഞിക്കുഴി ഉമ്മന്‍ ചാണ്ടി കോളനിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി മഴുവടി ഉമ്മന്‍ ചാണ്ടി കോളനിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്നും എംപി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. മറിയ ഉമ്മന്‍ അധ്യക്ഷയായി. ചലച്ചിത്ര നടന്‍ രാജേഷ് അടിമാലി മുഖ്യാതിഥിയായി. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ജോബി ചാലില്‍, ഊരുമൂപ്പന്‍ സുകുമാരന്‍ കുന്നുംപുറത്ത്, സോയിമോന്‍ സണ്ണി, ടോമി താണോലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കി.
What's Your Reaction?






