പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി കട്ടപ്പനയില്‍ വനിതാദിനം ആചരിച്ചു
പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി കട്ടപ്പനയില്‍ വനിതാദിനം ആചരിച്ചു

ഇടുക്കി: പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി കട്ടപ്പനയില്‍ വനിതാദിനം ആചരിച്ചു. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ സ്വയംസഹായ സംഘങ്ങളിലെ 2000ലേറെ അംഗങ്ങള്‍ പങ്കെടുത്തു. പിഡിഎസ് കട്ടപ്പന യൂണിറ്റ് ഡയറക്ടറും കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരിയുമായ ഫാ. ജോസ് മാത്യു പറപ്പള്ളില്‍ അധ്യക്ഷനായി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. സാബു ജോണ്‍ പനച്ചിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് ഡയറക്ടര്‍ ഫാ. ബ്രിജേഷ് പുറ്റുമണ്ണില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. റോയി നെടുംതകിടിയില്‍, പ്രോഗ്രാം ഡയറക്ടര്‍ ഡോ. സിബി ജോസഫ്, ചിന്നാര്‍ യൂണിറ്റ് ആനിമേറ്റര്‍ മേഴ്‌സി റോയി, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ജോമോന്‍ ദേവസ്യ എന്നിവര്‍ സംസാരിച്ചു. പ്രസംഗ മത്സര വിജയി ചെന്നാക്കുന്ന് യൂണിറ്റംഗം അനിത തോമസ്, മികച്ച വനിതാ സംരംഭക സീതത്തോട് യൂണിറ്റിലെ സിന്ധു പി സി, മികച്ച പച്ചക്കറി കൃഷികുടുംബം കോഴിമല യൂണിറ്റംഗം ജോയ്ക്ക് ജോസ് തയ്യില്‍, വനിതാ പ്രതിഭകളായി രാജഗിരി യൂണിറ്റംഗം മെറീനാ ടോമി, എരുമേലി യൂണിറ്റംഗം രാജമ്മ സി.ആര്‍, തുലപ്പള്ളി യൂണിറ്റംഗം മറിയാമ്മ കെ ഒ എന്നിവരെ പുരസ്‌കാരം നല്‍കി. കഴിഞ്ഞവര്‍ഷം മേഖലാതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച യൂണിറ്റുകളായി ചപ്പാത്ത്, നരിയമ്പാറ യൂണിറ്റുകളെ തെരഞ്ഞെടുത്തു. എരുമേലി, പാലൂര്‍ക്കാവ്, തുലാപ്പള്ളി, ഗ്രേസ് മൗണ്ട് എന്നീ യൂണിറ്റുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. വിവിധ സ്വയം സഹായ സംഘങ്ങളുടെയും കര്‍ഷക കമ്പനികളുടെയും സംരംഭങ്ങളുടെ പ്രദര്‍ശനവും ഉല്‍പ്പന്നങ്ങളുടെ വിപണവും നടന്നു. യൂണിറ്റംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






