അയ്യപ്പന്‍കോവില്‍ പാറേപ്പള്ളി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
അയ്യപ്പന്‍കോവില്‍ പാറേപ്പള്ളി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ഇടുക്കി: അയ്യപ്പന്‍കോവില്‍ പാറേപ്പള്ളി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് 20ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. മേഖലയിലെ 24 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 6 വര്‍ഷം മുമ്പാണ് ആരംഭിച്ച പദ്ധതി വൈദ്യുത്ി ലഭിക്കാത്തതിനാല്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഇതെല്ലാം പരിഹരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായെന്നും ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയതിന് പിന്നിലെന്നും പഞ്ചായത്തംഗം ജോമോന്‍ വെട്ടിക്കാല പറഞ്ഞു.
What's Your Reaction?






