എ വി ജോസഫ് അനുസ്മരണ സമ്മേളനം വണ്ടിപ്പെരിയാറില്‍
എ വി ജോസഫ് അനുസ്മരണ സമ്മേളനം വണ്ടിപ്പെരിയാറില്‍

ഇടുക്കി: അന്തരിച്ച വണ്ടിപ്പെരിയാര്‍ വള്ളക്കടവ് മുന്‍ പഞ്ചായത്തംഗവും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എ വി ജോസഫ് അനുസ്മരണ സമ്മേളനംനടന്നു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ദേവാലയ പാരിഷ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. പൊതുപ്രവര്‍ത്തന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എ വി ജോസഫ്, കാര്യഗൗരവത്തോടെ പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന് മാതൃകയായി പ്രവര്‍ത്തിച്ച വ്യക്തി, വള്ളക്കടവില്‍ സിപിഐഎമ്മിന്റെ വേരോട്ടം ശക്തിപ്പെടുത്താന്‍ തന്റേതായ ശ്രമഫലം കൊണ്ട് എവി ജോസഫിന് സാധിച്ചു. അനുസ്മരണ സമ്മേളനത്തില്‍ പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു അധ്യക്ഷനായി. പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, യുഡിഎഫ് കണ്‍വീനര്‍ ടി എച്ച് അബ്ദുല്‍ സമദ്. പി റ്റി റ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിഎം തങ്കുരൈ, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജി വിജയാനന്ദ് , കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവംമാക്കല്‍, എസ് ഗണേശന്‍ പഞ്ചായത്തംഗം ഷീല കുളത്തിങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






