ചപ്പാത്ത് ടൗണില്‍ റോഡിന് ഉയരം കൂട്ടുന്നത് കൃത്യമായ ധാരണയില്ലാതെയെന്ന് ആരോപണം
ചപ്പാത്ത് ടൗണില്‍ റോഡിന് ഉയരം കൂട്ടുന്നത് കൃത്യമായ ധാരണയില്ലാതെയെന്ന് ആരോപണം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്ത് ടൗണില്‍ റോഡിന്റെ ഉയരം കൂട്ടുന്നത് കൃത്യമായ ധാരണയില്ലാതെയാണെന്നാരോപിച്ച് വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്ത്. അക്ഷയ റോഡില്‍ ആവശ്യമായ ഓട നിര്‍മിക്കാതെയുള്ള നിര്‍മാണം ടൗണില്‍ വെള്ളക്കെട്ട് ഉണ്ടാക്കാന്‍ കാരണമാകുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മഴ പെയ്യുമ്പോള്‍ അക്ഷയ റോഡ് ഉള്‍പ്പെടെ വെള്ളക്കെട്ടില്‍ മുങ്ങുകയും വ്യപാരസ്ഥപനങ്ങളില്‍ വെള്ളം കയറുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത് എന്ന വ്യാപാരികള്‍ ആരോപിക്കുന്നു. നിലവില്‍ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ചപ്പാത്ത് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ സ്റ്റാന്റ് ആയി ഉപയോഗിക്കുന്നത് അക്ഷയ റോഡിനെ. എന്നാല്‍ മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത് മൂലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. അതിനാല്‍ നിലവില്‍ റോഡ് നിര്‍മാണം നടക്കുന്നതിന് മുമ്പ് തന്നെ ചപ്പാത്ത് ടൗണിലെ കലിങ്കിലേക്ക് അക്ഷയ റോഡ് വഴി ഒഴുകുന്ന വെള്ളം തിരിച്ചു വിടുന്നതിനാവശ്യമായ കനാലോ മറ്റു സംവിധാനങ്ങളോ ഏര്‍പ്പെടുത്തണമെന്നും ഓട്ടോറിക്ഷ തൊഴിലാളികള്‍ ആവശ്യപ്പെട്ടു. റോഡിന് ആവശ്യമായ ഉയരം കൂട്ടുന്നതിന് മുമ്പ് തന്നെ ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും, വെള്ളം കെട്ടി നില്‍ക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനുള്ള നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
What's Your Reaction?






