എസ്എഫ്‌ഐ കട്ടപ്പനയില്‍ പഠിപ്പ് മുടക്കി സമരം നടത്തി
എസ്എഫ്‌ഐ കട്ടപ്പനയില്‍ പഠിപ്പ് മുടക്കി സമരം നടത്തി

ഇടുക്കി: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ എസ്എഫ്‌ഐ കട്ടപ്പനയില്‍ പഠിപ്പ് മുടക്കി സമരം സംഘടിപ്പിച്ചു. കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന യോഗം ജില്ലാ ജോയിന്‍ സെക്രട്ടറി ഗൗതം എം എസ് ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. ഗവര്‍ണര്‍ സര്‍വകലാശാലകളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും മതനിരപേക്ഷതയും വിദ്യാഭ്യാസമേഖലയും സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുമ്പോട്ടുപോകുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. കട്ടപ്പന എരിയ സെക്രട്ടറി ഫ്രഡി മാത്യു, ഏരിയ ജോയിന്റ് സെക്രട്ടറി എബി മാനുവല്‍, റോയി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






