വണ്ടിപ്പെരിയാര്‍ മഞ്ചുമലയില്‍നിന്ന് മധ്യവസ്‌കനെ കാണാതായി: മലനിരകളില്‍ പൊലീസ് തിരച്ചില്‍ നടത്തുന്നു
വണ്ടിപ്പെരിയാര്‍ മഞ്ചുമലയില്‍നിന്ന് മധ്യവസ്‌കനെ കാണാതായി: മലനിരകളില്‍ പൊലീസ് തിരച്ചില്‍ നടത്തുന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ മഞ്ചുമലയില്‍ നിന്ന് കാണാതായ മധ്യവയസ്‌കന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് ടീം ആണ് മൗണ്ട് അരണക്കല്‍ താഴ്‌വരകളില്‍ തിരച്ചില്‍ നടത്തുന്നത്. വണ്ടിപ്പെരിയാര്‍ മഞ്ചുമല പുതുലയം സ്വദേശി ജേക്കബ് (55) നെ ജൂലൈ 6 മുതലാണ് കാണാതായത്. ഇദ്ദേഹം വണ്ടിപ്പെരിയാര്‍ അരണക്കല്‍ ഭാഗത്ത് ജൂലൈ 6ന് വൈകുന്നേരം 4: 30ന്് ജീപ്പില്‍ ചെന്ന് ഇറങ്ങിയതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപക തിരച്ചില്‍ മേഖലയില്‍ നടത്തിവരുന്നത.് 10 ദിവസം കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ പുതിയ ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നതായും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അരണക്കല്‍ മൗണ്ട് എന്നിവിടങ്ങളിലെ കൊക്ക ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്. പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് ടീമിനൊപ്പം കുട്ടിക്കാനത്തു നിന്ന് 5 ഉദ്യോഗസ്ഥരും വണ്ടിപ്പെരിയാര്‍ എസ്‌ഐ ടി എസ് ജയകൃഷ്ണനുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇവിടെ നിന്ന് ഇയാള്‍ മറ്റ് സംസ്ഥാനത്തേക്കോ ജില്ലകളിലേക്കോ പോയതാകാമെന്ന വിലയിരുത്തലും പൊലീസിനുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്ന ആളുകള്‍ വണ്ടിപ്പെരിയാര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
What's Your Reaction?






