സാന്ത്വനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു
സാന്ത്വനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: സാന്ത്വനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഇടുക്കി മണ്ഡലം കമ്മിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സാന്ത്വനം സൊസൈറ്റി രക്ഷാധികാരി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉപകാരപ്രദമായ രീതിയിലാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. പാലിയേറ്റീവ് കെയര്‍, ആമ്പുലന്‍സ് സര്‍വീസ്, രക്തദാനം എന്നിവയും ലഭ്യമാണ്. സൊസൈറ്റി മണ്ഡലം ചെയര്‍മാന്‍ കെ ജി സത്യന്‍ അധ്യക്ഷമായി. രമേശ് കൃഷ്ണന്‍, ഡിറ്റാജ് ജോസഫ്, നിമ്മി ജയന്‍, സുധീഷ് എന്നിവര്‍ സംസാരിച്ചു. ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനങ്ങള്‍ക്കായി 9747789792 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ.്
What's Your Reaction?






