ദേശീയപാത വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം: എല്‍ഡിഎഫ്
ദേശീയപാത വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം: എല്‍ഡിഎഫ്

ഇടുക്കി: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാത വിഷയത്തില്‍ വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയുകയെന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫ് അടിമാലിയില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. അടിമാലി ബസ് സ്റ്റാന്‍ഡ് ജങ്്ഷനില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ദേശീയപാത വിഷയത്തില്‍ യാഥാര്‍ത്ഥ്യം മറച്ചുവച്ച് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ വാദം. പൊതു സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. റ്റി കെ ഷാജി അധ്യക്ഷനായി. വിവിധ ഘടകകക്ഷി നേതാക്കള്‍ സംസാരിച്ചു.
What's Your Reaction?






