കര്‍ക്കിടക കഞ്ഞി രുചിച്ച് പച്ചടി എസ്എന്‍ എല്‍ പി സ്‌കൂളിലെ കുരുന്നുകള്‍
കര്‍ക്കിടക കഞ്ഞി രുചിച്ച് പച്ചടി എസ്എന്‍ എല്‍ പി സ്‌കൂളിലെ കുരുന്നുകള്‍

ഇടുക്കി: കര്‍ക്കിടക മാസത്തിലെ ഔഷധ കഞ്ഞിയുടെ ഗുണമറിഞ്ഞും രുചിച്ചും പച്ചടി എസ്എന്‍ എല്‍പി സ്‌കൂളിലെ കുരുന്നുകള്‍. കേരളത്തില്‍ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കര്‍ക്കടകമാസത്തില്‍ ജനങ്ങള്‍ തയാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടായ ഔഷധക്കഞ്ഞി തയാറാക്കുവാന്‍ അധ്യാപകരും രക്ഷിതാക്കളും നേതൃത്വംനല്‍കി. ഇതിനാവശ്യമായ തേങ്ങയും മറ്റ് സാധനങ്ങളും രക്ഷിതാക്കള്‍ തന്നെ സ്‌കൂളിലേക്ക് കൊടുത്തയച്ചു.. കുഞ്ഞുങ്ങള്‍ക്ക് എല്ലാം കഴിക്കാന്‍ പാകത്തിന് അതീവ ശ്രദ്ധയോടെയാണ് മരുന്നു കഞ്ഞി തയ്യാറാക്കിയത്. നെടുങ്കണ്ടം ചാറല്‍മേട് ഗവ. ആയുര്‍വേദ ഡോ. നീനു നിര്‍ദേശങ്ങള്‍ നല്‍കി. ഹെഡ്മാസ്റ്റര്‍ ബിജു പി കെ, പിടിഎ പ്രസിഡന്റ് പ്രസന്നകുമാര്‍ കൊല്ലംപറമ്പില്‍, എംപിടിഎ പ്രസിഡന്റ് രോഹിണി അനീഷ്, മറ്റ് പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ദഇതോടൊപ്പം ദുരന്തനിവാരണ കമ്മിറ്റിയിയുടെ ആദ്യ കമ്മിറ്റിയും നടന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍നിന്ന് ജിത്ത് രവീന്ദ്രന്‍, കെഎസ്ഇബി സബ് എന്‍ജിനീയര്‍ ജിജോ റാം, സ്‌കൂള്‍ ദുരന്തനിവാരണ കമ്മിറ്റി കണ്‍വീനര്‍ ഹരി പ്രിയ എസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






