ബിജെപി വിഭജനഭീതി സ്മൃതി ദിനം ആചരിച്ചു
ബിജെപി വിഭജനഭീതി സ്മൃതി ദിനം ആചരിച്ചു

ഇടുക്കി: ബിജെപി കട്ടപ്പനയില്‍ വിഭജനഭീതി സ്മൃതി ദിനം ആചരിച്ചു. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി അധ്യക്ഷനായി. ഇന്‍ഡലക്ച്വല്‍ സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനുപ്രസാദ് മുരളീധരന്‍ വിഷയാവതരണം നടത്തി. സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ കുമാര്‍, സി സന്തോഷ്‌കുമാര്‍, ജില്ലാ ഉപാധ്യക്ഷന്‍ രതീഷ് വരകുമല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






