മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹനായി സബ് ഇന്‍സ്പെക്ടര്‍ സിബി തോമസ്
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹനായി സബ് ഇന്‍സ്പെക്ടര്‍ സിബി തോമസ്

ഇടുക്കി: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹനായിരിക്കുകയാണ് സബ് ഇന്‍സ്പെക്ടര്‍ സിബി തോമസ്. ഇരട്ടയാര്‍ സെന്റ്. തോമസ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ ഇദ്ദേഹം ഇരട്ടയാര്‍ പേണ്ടാനത്ത് കുടുംബാഗമാണ്. 1995 ബാച്ചില്‍ കെഎപി അഞ്ചാം ബറ്റാലിയനില്‍ ജോലിയില്‍ പ്രവേശിച്ച് എസ്ആര്‍എഎഫ്, ഇടുക്കിജില്ലാ സായുധ സേന, ജില്ലാ പൊലീസ് ഓഫീസ്, നെടുങ്കണ്ടം, തങ്കമണി, കട്ടപ്പന തുടങ്ങിയ സ്റ്റേഷനുകളില്‍ ജോലി ചെയ്ത് ഇപ്പോള്‍ കട്ടപ്പന ഡിവൈഎസ്പി ഓഫീസില്‍ സബ് ഇന്‍സ്പെക്ടറായി സേവനം അനുഷ്ഠിച്ചു വരുകയാണ്.
What's Your Reaction?






