പരപ്പ് ചാവറഗിരി സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പരപ്പ് ചാവറഗിരി സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇടുക്കി: പരപ്പ് ചാവറഗിരി സിഎംഐ സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. അയ്യപ്പന്‍കോവില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഞ്ചുലത കെ പി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് ജോയി പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്വാതന്ത്രസമര സേനാ നേതാക്കന്മാരുടെ വേഷവിധാനങ്ങള്‍ അണിഞ്ഞ കുട്ടികള്‍ നടത്തിയ വിവിധ കലാപരിപാടികള്‍ ഏറെ ശ്രദ്ധേയമായി. എംപിടിഎ പ്രസിഡന്റ് ആന്‍സി സെബാസ്റ്റ്യന്‍, റിന്‍സി ജേക്കബ്, മാസ്റ്റര്‍ ബിജുമോന്‍ വി, അധ്യാപിക സൂര്യ കെ എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






