ലൈഫ് ഭവന പദ്ധതി : അധികൃതരുടെ കനിവ് കാത്ത് ചിന്നക്കനാലിലെ നിര്‍ധന കുടുംബങ്ങള്‍
ലൈഫ് ഭവന പദ്ധതി : അധികൃതരുടെ കനിവ് കാത്ത് ചിന്നക്കനാലിലെ നിര്‍ധന കുടുംബങ്ങള്‍

ഇടുക്കി: ചിന്നക്കനാലില്‍ നിര്‍ധനരായ തൊഴിലാളികള്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ലഭിച്ച വീടുകളുടെ നിര്‍മാണം നിലച്ചതായി ആരോപണം. ചിന്നക്കനാല്‍ പഞ്ചായത്തിലെ സിങ്കുകണ്ടത്തുള്ള വൃദ്ധ ദമ്പതിമാരായ സെല്‍വ റാണിയും പാണ്ടിയുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഏത് നിമിഷവും തകര്‍ന്ന് വീഴാറായ കൂരയിലാണ് ഇവര്‍ താമസിക്കുന്നത്. സര്‍ക്കാര്‍ പദ്ധതിയില്‍ വീട് ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍ പഞ്ചായത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയും സെക്രട്ടറിയെ സസ്‌പെന്‍ഡും ചെയ്തിരുന്നു. ഇതോടെ വീടുകളുടെ നിര്‍മാണത്തിന് താലൂക്കില്‍ നിന്ന് എന്‍ഒസി വേണമെന്നായി. തുടര്‍ന്ന് കൈവശ ഭൂമിയിലെ വീട് നിര്‍മാണവും നിലച്ചു. നിലവില്‍ ശക്തമായ മഴയില്‍ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ ദുരിതമനുഭവിക്കുകയാണ് ഇവര്‍. പാണ്ടിക്ക് കണ്ണിന് കാഴ്ച പരിമിതിയുമുണ്ട്. സമീപത്തെ ഏലത്തോട്ടങ്ങളിലും മറ്റും ജോലി ചെയ്ത്് ജീവിക്കുന്നതിനാല്‍ ഇവര്‍ക്ക് സ്വന്തമായി വീട് പണി പൂര്‍ത്തീകരിക്കാനും കഴിയില്ല. പതിനേഴ് വര്‍ഷമായി സ്ഥിര താമസക്കാരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയില്‍ വീട് വയ്ക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് പറയുമ്പോളും ചിന്നക്കനാലിലെ കൈവശ ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചിന്നക്കനാലിലെ നിരവധി നിര്‍ധന കുടുംബങ്ങള്‍.
What's Your Reaction?






