വണ്ടിപ്പെരിയാര്‍- നെല്ലിമല ഗേറ്റ് റോഡ് തുറന്നു
വണ്ടിപ്പെരിയാര്‍- നെല്ലിമല ഗേറ്റ് റോഡ് തുറന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 5-ാം വാര്‍ഡ് നെല്ലിമല ഗേറ്റ് മുതല്‍ മാസ്റ്റര്‍ വരെയുള്ള 750 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കി തുറന്നുനല്‍കി. വാഴൂര്‍ സോമന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 38 ലക്ഷം രൂപയും പഞ്ചായത്തംഗം കൗസല്യയുടെ ഇടപെടലില്‍ പഞ്ചായത്ത് അനുവദിച്ച 3 ലക്ഷം രൂപയും ഉള്‍പ്പെടെ 41 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം. എസ്റ്റേറ്റിലൂടെ കടന്നുപോകുന്ന റോഡാണെന്ന അവകാശവാദവുമായി മാനേജ്‌മെന്റ് എന്‍ഒസി നല്‍കാതിരുന്നത് കാലതാമസം വരുത്തിയിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്ന മാനേജ്‌മെന്റിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശ്രീരാമന്‍, പഞ്ചായത്തംഗം കൗസല്യ സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാമര്‍ നെല്ലിമല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






