കാഞ്ചിയാര്‍ സെന്റ് മേരീസ് ഇടവക സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കാഞ്ചിയാര്‍ സെന്റ് മേരീസ് ഇടവക സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് ഇടവക എകെസിസിയും മാതൃവേദിയും ലബ്ബക്കട ഐമാക്‌സ് ഒപ്റ്റിക്കല്‍സും മുണ്ടക്കയം ന്യൂവിഷന്‍ കണ്ണാശുപത്രിയുംചേര്‍ന്ന് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. കാഞ്ചിയാര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ വികാരി ഫാ. ഡോ. സെബാസ്റ്റ്യന്‍ കിളിരൂര്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെ 200ലേറെ പേര്‍ പങ്കെടുത്തു. നേത്രരോഗ വിദഗ്ധന്‍ ഡോ. ധ്രുമില്‍ രോഗികളെ പരിശോധിച്ചു. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് ലഭ്യമാക്കും. ഇവര്‍ക്ക് വാഹനസൗകര്യവും ഏര്‍പ്പെടുത്തും. എകെസിസി അംഗങ്ങള്‍ നേതൃത്വം നല്‍കി.
What's Your Reaction?






