സിപിഐ എം കള്ളം പ്രചരിപ്പിക്കുന്ന പ്രസ്ഥാനം: ചാണ്ടി ഉമ്മന്‍
സിപിഐ എം കള്ളം പ്രചരിപ്പിക്കുന്ന പ്രസ്ഥാനം: ചാണ്ടി ഉമ്മന്‍

ഇടുക്കി: സിപിഐ എം രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും കള്ളങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോണ്‍ഗ്രസ് അയ്യപ്പന്‍കോവില്‍ പത്താംവാര്‍ഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം ചപ്പാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ മാറ്റം വരേണ്ടത് അനിവാര്യമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഐഎന്‍ടിയുസി ഓഫീസും എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് സുഭാഷ് പി കെ അധ്യക്ഷനായി. കര്‍ഷകനും ചിത്രകാരനുമായ പി കെ സുധാകരന്‍ വരച്ച ഉമ്മന്‍ ചാണ്ടിയുടെ ചിത്രവും മറ്റ് ഉപഹാരങ്ങളും ചാണ്ടി ഉമ്മന് കൈമാറി. ഡിസിസി സെക്രട്ടറി അഡ്വ. സിറിയക് തോമസ്, മണ്ഡലം പ്രസിഡന്റ് ജെയിംസ് കാപ്പന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സോണിയ ജെറി, സന്തോഷ് ടി, രാജേന്ദ്രന്‍ മാരിയില്‍, അഡ്വ. സുമേഷ് വി സോമന്‍, ഷാജി പി ജോസഫ് എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകര്‍ ചപ്പാത്തില്‍ പ്രകടനവും നടത്തി.
What's Your Reaction?






