വാഴത്തോപ്പ് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
വാഴത്തോപ്പ് പഞ്ചായത്ത് കേരളോത്സവം തുടങ്ങി

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്ത് കേരളോത്സവം 2025 ആരംഭിച്ചു. പൈനാവ് പൂര്‍ണിമ ക്ലബ്ബ് ഗ്രൗണ്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗെയിംസ് കമ്മിറ്റി ചെയര്‍മാന്‍ രാജു കല്ലറയ്ക്കല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മിനി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ സിജി ചാക്കോ, പഞ്ചായത്തംഗങ്ങളായ പ്രഭാ തങ്കച്ചന്‍, നൗഷാദ് ടി എ, ടിന്റു സുഭാഷ്, ജേക്കബ് പിണക്കാട്ട്, അജയ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. 2ന് വൈകിട്ട് 5ന് തടിയമ്പാട് കമ്യണിറ്റിഹാളില്‍ നടക്കുന്ന സമാപന സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ ഉദ്ഘാടനം ചെയ്യും.
What's Your Reaction?






