തോപ്രാംകുടി കൊല്ലംപറമ്പില്‍ കളരി സംഘം വാര്‍ഷികം ആഘോഷിച്ചു
തോപ്രാംകുടി കൊല്ലംപറമ്പില്‍ കളരി സംഘം വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: തോപ്രാംകുടി കൊല്ലംപറമ്പില്‍ കളരി സംഘത്തിന്റെയും കളരി മര്‍മ ചികിത്സാലയത്തിന്റെയും വാര്‍ഷികവും ഗുരുദക്ഷിണയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. മുരിക്കാശേരി എസ് ഐ കെ ഡി മണിയന്‍ ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് അഭ്യസിക്കുന്ന എംബിബിഎസ് വിദ്യാര്‍ഥിനി നിരുപമ രമേശിനെയും എല്‍എല്‍ബി വിദ്യാര്‍ഥിനി അപ്‌സര സുനിലേയും ചടങ്ങില്‍ ആദരിച്ചു. കളരി അഭ്യാസ പ്രദര്‍ശനവും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തി. അഡ്വ. കെ ബി സെല്‍വം പരിപാടിയില്‍ അധ്യക്ഷനായി. സിപിഒ നവാസ് എന്‍ എസ്, മോഹനന്‍ ഗുരുക്കള്‍, കളരി സംഘം പ്രസിഡന്റ് ബെന്നി പി ജെ, കളരി ആശാന്‍ കെ എസ് ഷൈജി, ഷിനു കാരമുള്ളില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






