ജെസിഐ ജീനിയസ് ഹണ്ട് ക്വിസ് മത്സരം അണക്കരയില്‍ നടത്തി
ജെസിഐ ജീനിയസ് ഹണ്ട് ക്വിസ് മത്സരം അണക്കരയില്‍ നടത്തി

ഇടുക്കി: ജെസിഐ ജീനിയസ് ഹണ്ട് ക്വിസ് മത്സരം 2025 ചക്കുപള്ളം അണക്കരയില്‍ നടത്തി. അശ്വമേധം ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപിന്റെ നേതൃത്വം നടന്ന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ അണക്കര സ്പൈസസ് വാലിയും ജെസിഐ തേക്കടി സഹിയാദ്രിയും ചേര്‍ന്ന് നടത്തിയ ജെസിഐ ജീനിയസ് ഹണ്ട് 2025 ക്വിസ് മത്സരമാണ് അണക്കര സെന്റ് തോമസ് പാരിഷ് ഹാളില്‍ നടന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് രണ്ടുപേര്‍ വീതമുള്ള 100 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആറ് ടീമുകളാണ് ഫൈനലിലെത്തി. ഒന്നാം സമ്മാനമായ 50000 രൂപ പത്തനാപുരം കലഞ്ഞൂര്‍ ജിഎച്ച്എസ്എസിലെ നിരഞ്ജന്‍ വി (ഗംഗ ടീം) നേടി. രണ്ടാം സമ്മാനം 25000 രൂപ അണക്കര മോണ്ട് ഫോര്‍ട്ട് സ്‌കൂളില്‍ നിന്നുള്ള ജോയല്‍ ജോസ് തോമസും അഭിനിത വിയും ചേര്‍ന്നുള്ള പെരിയാര്‍ ടീമും മൂന്നാം സ്ഥാനം നാങ്കിസിറ്റി എസ്എന്‍എച്ച്എസിയില്‍ നിന്നുള്ള ശ്രേയ അനിലും അഭിനവ് കൃഷ്ണയുടെയും ടീം കബനിയും നേടി. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സമാപനചടങ്ങ് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ജെസിഐ സോണ്‍ പ്രസിഡന്റ് എയ്‌സ്വിന്‍ അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് സോബിന്‍ ആക്കിലേട്ട്, പ്രോഗ്രാം ചെയര്‍മാന്‍ ഡോ. പ്രിന്‍സ് ഫ്രാങ്കോ, പ്രോഗ്രാം ഡയറക്ടര്‍ സാബു വയലില്‍, കോ- ഓര്‍ഡിനേറ്റര്‍ ബിജു ചാണ്ടി, വിന്‍സ് ജോസഫ്, ടിജോ കുഞ്ഞുമോന്‍, ജോണ്‍ കെ ജെ, മാത്യു പി എം, ജിനു അരീക്കല്‍, ശ്രീജേഷ്, കൃഷ്ണകുമാര്‍ സി കെ, സജിമോന്‍ വി ആര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






