കട്ടപ്പന ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
കട്ടപ്പന ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

ഇടുക്കി: കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടിലിന് കൈമാറി പ്രകാശനം ചെയ്തു. 28 മുതല്‍ 31 വരെ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കലോത്സവം നടക്കുന്നത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഫിയോണ ആന്‍ സജി രൂപകല്‍പന ചെയ്ത ലോഗോയാണ് ഇത്തവണ കലോത്സവത്തിനായി തെരഞ്ഞെടുത്തത്. മികച്ച ലോഗോയ്ക്കുള്ള ക്യാഷ് അവാര്‍ഡും പ്രശംസ ഫലകവും 28ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വിജയിക്ക് നല്‍കും. അസിസ്റ്റന്റ് മാനേജര്‍ ഫാ. അനൂപ് കരിങ്ങാട്ടില്‍, പ്രിന്‍സിപ്പല്‍ മാണി കെ സി, ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ്, എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദീപു ജേക്കബ്, പ്രോഗ്രാം കണ്‍വീനര്‍ ജിതിന്‍ ജോര്‍ജ്, അധ്യാപകര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






