കനത്ത മഴ: തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിലെ വീടുകളിലും കടകളിലും വെള്ളം കയറി
കനത്ത മഴ: തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിലെ വീടുകളിലും കടകളിലും വെള്ളം കയറി

ഇടുക്കി: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ തമിഴ്‌നാട്ടിലെ അതിര്‍ത്തി മേഖലകളിലും ദുരിത പെയ്ത്ത്. തേനി ജില്ലയിലെ ബോഡി നായ്ക്കന്നൂരില്‍ വിവിധ മേഖലകളില്‍ നിരവധി വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഉച്ചയ്ക്കുശേഷം ശക്തമായ മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കോട്ടകുടി പുഴ കരകവിഞ്ഞു. ബോഡി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പ്രദേശങ്ങളില്‍ വെള്ളകെട്ട് രൂപപെട്ടു. പുഴ കര കവിഞ്ഞ് കൃഷിയിടങ്ങളിലും നൂറിലധികം വീടുകളിലും വെള്ളം കയറി. വീട്ടുപകരണങ്ങളും വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങളും വ്യാപകമായി നശിച്ചു.
What's Your Reaction?






