കട്ടപ്പനയിൽ പോലീസിനെതിരെ കാർട്ടൂൺ

കട്ടപ്പനയിൽ പോലീസിനെതിരെ കാർട്ടൂൺ

Oct 14, 2023 - 03:19
Jul 6, 2024 - 05:12
 0
കട്ടപ്പനയിൽ പോലീസിനെതിരെ കാർട്ടൂൺ
This is the title of the web page

കട്ടപ്പനയിൽ പോലീസിനെതിരെ കാർട്ടൂൺ .
4 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ്.

 

പൊലീസിനെതിരെ വരച്ച കാർട്ടൂണിന് കമന്റിട്ട നാലുപേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

 

 

 

കട്ടപ്പന ട്രാഫിക് എസ് ഐക്കെതിരെയാണ് കാർട്ടൂണിസ്റ്റ് സജി ദാസ് മോഹൻ കാർട്ടൂൺ വരച്ചത്.
കാർട്ടൂണിന് മറുപടിയായി
ഫേസ്ബുക്കിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ കമന്റിട്ട മൂന്ന് പേർക്കും
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സജിദാസ് മോഹനും എതിരെ യാണ് കട്ടപ്പന പോലീസ് FIR തയ്യാറാക്കി കേസെടുത്തത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്..

കട്ടപ്പന വനിത ട്രാഫിക് എസ്ഐ ടൗണിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിരവധി പെറ്റിക്കേസുകൾ ചുമത്തിയിരുന്നു.

കാർട്ടൂണിസ്റ്റ് സജി ദാസ് മോഹൻ വാഹനത്തിൽ ഉണ്ടായിരിക്കവേ ട്രാഫിക്ക് Si വാഹനത്തിന്റ് ഫോട്ടോ എടുത്തു.

ഇതിനെതിരെ കാർട്ടൂൺ വരച്ച് സജി ദാസ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ട് പ്രതിക്ഷേധിക്കുകയും ചെയ്തു.

ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഇടുക്കി ലൈവ് റിപ്പോർട്ട് ചെയ്യുകയും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

ട്രാഫിക്ക് Siക്കെതിരെ വ്യാപക പ്രതിക്ഷേധമുയരുകയും AIYF പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
പിന്നീട് DYSP യുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്.

നവമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു വെന്ന കുറ്റം ചുമത്തിയാണ് കട്ടപ്പന പൊലീസ് കേസ് എടുത്തിരിക്കുന്നത്.
കാർട്ടൂണിസ്റ്റിനെതിരെയുള്ള പോലീസ് നടപടിക്കെതിരെ പ്രതിക്ഷേധം ഉയരുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow