കട്ടപ്പനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അതിഥി തൊഴിലാളികളായ സഹോദരങ്ങള്‍ പിടിയില്‍

കട്ടപ്പനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അതിഥി തൊഴിലാളികളായ സഹോദരങ്ങള്‍ പിടിയില്‍

Jun 2, 2024 - 20:47
 0
കട്ടപ്പനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അതിഥി തൊഴിലാളികളായ സഹോദരങ്ങള്‍ പിടിയില്‍
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അതിഥി തൊഴിലാളികളായ സഹോദരങ്ങള്‍ പിടിയില്‍. ബീഹാര്‍ സ്വദേശി എം റ്റി ചുന്നു പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ എന്നിവരാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും നൂറോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കണ്ടെടുത്തു. കുന്തളംപാറ റോഡില്‍ അതിഥിതൊഴിലാളികള്‍ക്ക് പാന്‍ മസാല വില്‍ക്കുന്നതിനിടെ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നഗരസഭ ആരോഗ്യം വിഭാഗം സമാന രീതിയില്‍ ഇവരെ പിടികൂടിയിരുന്നു. പതിനേഴുവയസുകാരനെ ഉപയോഗിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് അടക്കം പാന്‍മസാല വില്‍ക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് പരിശോധന നടത്തിയത്. ഇതിന് ശേഷം രണ്ട് മാസത്തോളം ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു.എന്നാല്‍ എക്‌സൈസ് വകുപ്പ് കാര്യമായ പരിശോധനയോ തുടര്‍നടപടിയോ സ്വീകരിക്കാതെ വന്നതോടെ പാന്‍മസാല വില്‍പ്പന വീണ്ടും വര്‍ധിച്ചു. സ്‌കൂള്‍ തുറക്കുവാന്‍ ഒരു ദിവസം ശേഷിക്കെയാണ് കട്ടപ്പന നഗരത്തില്‍ നിന്ന് വീണ്ടും പാന്‍മസാല വില്‍പ്പന കണ്ടെത്തിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow