വെള്ളിയാംകുടിയിൽ ഓട്ടോറിക്ഷയും 2 കാർകളും അപകടത്തിപ്പെട്ടു
വെള്ളിയാംകുടിയിൽ ഓട്ടോറിക്ഷയും 2 കാർകളും അപകടത്തിപ്പെട്ടു

ഇടുക്കി : വെള്ളിയാംകുടി കാണക്കാലിപ്പടിയിൽ വാഹനപകടം. കട്ടപ്പന ഭാഗത്തുനിന്നും വന്ന കാർ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു. കാർ യാത്രക്കാർക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന പൊലീസ് മേൽനടപടികൾ സ്വീകരിച്ചു .
What's Your Reaction?






