സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി : സാമൂഹ്യസേവന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ചികിത്സാ സഹായം,വിദ്യാഭ്യാസ സഹായം സാമ്പത്തിക സഹായം തുടങ്ങി നിരവധി സേവനങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് വരുന്നതിന്റെ ഭാഗമായാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ഉടുമ്പന്‍ചോല ഗവ. തമിഴ് മീഡിയം യു പി സ്‌കൂളില്‍ നടന്ന പഠനോപകരണ വിതരണം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍ എഫ് പി ആര്‍ ദേശിയ ചെയര്‍മാന്‍ സോണി ജോബ്, ദേശിയ സെക്രട്ടറി തസ്നി നിഷാദ്, സംസ്ഥാന പ്രസിഡന്റ് അനാര്‍ക്കലി ഉണ്ണി, ജില്ലാ പ്രസിഡന്റ് ജോഷി കന്യാകുഴി, ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ജോണി, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് സജികുമാര്‍, പ്രധാന അദ്ധ്യാപകന്‍ ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






