പൂപ്പാറയിൽ പട്ടാപ്പകൽ വൻ മോഷണം: 10 പവനും ഒരുലക്ഷം രൂപയും കവർന്നു 

പൂപ്പാറയിൽ പട്ടാപ്പകൽ വൻ മോഷണം: 10 പവനും ഒരുലക്ഷം രൂപയും കവർന്നു 

Jul 30, 2026 - 19:19
 0
പൂപ്പാറയിൽ പട്ടാപ്പകൽ വൻ മോഷണം: 10 പവനും ഒരുലക്ഷം രൂപയും കവർന്നു 
This is the title of the web page

ഇടുക്കി:  പൂപ്പാറയിൽ പട്ടാപ്പകൽ വൻ കവർച്ച. വീട്ടമ്മ കുളിക്കാൻ കയറിയ തക്കം നോക്കി വീടിനുള്ളിൽ കടന്ന മോഷ്‌ടാവ് 10 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നു. പൂപ്പാറ തോമ്പ്രകുടി ജോഷിയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുളി കഴിഞ്ഞ് ഇറങ്ങി വന്ന വീട്ടമ്മയുടെ മുന്നിലൂടെ മോഷ്‌ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ട് 3 ഓടെയാണ് സംഭവം .   ജോഷിയും കുടുംബാംഗങ്ങളും കൃഷിയിടത്തിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു കവർച്ച. ഈ സമയം ജോഷിയുടെ ഭാര്യ സിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സിനി കുളിക്കാനായി കയറിയ ഈ ഏതാനും മിനിറ്റുകൾക്കുള്ളിൽ മോഷ്‌ടാവ് വീടിനുള്ളിൽ കടന്നു. തുടർന്ന് അലമാരകളെല്ലാം തുറന്ന് തിരച്ചിൽ നടത്തിയത്. കുടുംബശ്രീ സംഘത്തിൽ നിന്നും വായ്പയെടുത്ത ഒരു ലക്ഷം രൂപയും 10 പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് കവർന്

Slide 1
Slide 2

കുളി കഴിഞ്ഞ് പുറത്തിറങ്ങിയ സിനി വീടിനുള്ളിൽ അപരിചിതനെ കണ്ട് ബഹളം വെക്കുകയായിരുന്നു. ഇതോടെ മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു. ചുവന്ന വസ്ത്രം ധരിച്ച്, മുഖം പൂർണമായും മൂടിയ നിലയിലായിരുന്നു മോഷ്‌ടാവെന്നാണ് സിനി പൊലീസിന് നൽകിയ മൊഴി. വീട്ടുകാരുടെ നീക്കങ്ങളും സമയവും കൃത്യമായി മനസിലാക്കി നടപ്പാക്കിയ ആസൂത്രിത മോഷണമാണിതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ശാന്തൻപാറ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow