ഓക്‌സീലിയം സ്‌കൂളില്‍ പൊതുയോഗവും മെറിറ്റ് ഡേയും
ഓക്‌സീലിയം സ്‌കൂളില്‍ പൊതുയോഗവും മെറിറ്റ് ഡേയും

ഇടുക്കി: കട്ടപ്പന ഓക്‌സീലിയം സ്‌കൂളില്‍ പൊതുയോഗവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ സി. സാലി അബ്രഹാം അധ്യക്ഷത വഹിച്ചു. 2023-24 വര്‍ഷത്തില്‍ ഐഎസ്സി ഹയര്‍ സെക്കന്ററി , ഐസിഎസ് ഇ പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയവരെ മൊമന്റോ നല്‍കി അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് പി.ജെ. സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. കാലഘട്ടത്തിനനുസരിച്ച് മാതാപിതാക്കളും കുട്ടികളും മാറേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രഫ.എസ് ബാബു ശങ്കര്‍ ക്ലാസ് നയിച്ചു. പുതുതായി ചാര്‍ജെടുത്ത പ്രിന്‍സിപ്പല്‍ സി. ലിന്‍സി ജോര്‍ജ് 2024-25 ലേ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി.
What's Your Reaction?






