പോസ്റ്റല്‍ സര്‍വീസില്‍ നിന്നും വിരമിച്ച ജി സുനിലിന് യാത്രയയപ്പ്
പോസ്റ്റല്‍ സര്‍വീസില്‍ നിന്നും വിരമിച്ച ജി സുനിലിന് യാത്രയയപ്പ്

ഇടുക്കി: നാല്‍പത്തിയൊന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം പോസ്റ്റല്‍ സര്‍വീസില്‍ നിന്നും വിരമിച്ച ജീ.സുനിലിന് വിപുലമായ യാത്ര അയപ്പ് നല്‍കി. നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് ഇടുക്കി ഡിവിഷന്റ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനം എന്‍ എഫ് പി ഇ സംസ്ഥാന കണ്‍വീനര്‍ പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മെയ് 31 നാണ് സുനില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. പത്ത് വര്‍ഷത്തിലധികം ഇടുക്കി പോസ്റ്റല്‍ ഡിവിഷന്‍ മാര്‍ക്കറ്റിംഗ് ഹെഡ്, പോസ്റ്റല്‍ ട്രെയിനിങ് സെന്റര്‍ അധ്യാപകന്‍, പീരുമേട് , മൂന്നാര്‍ സബ് ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ നെടുങ്കണ്ടം കുമിളി ,തൃശൂര്‍, കട്ടപ്പന പോസ്റ്റ്മാസ്റ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ശേഷമാണ് ജി സുനില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്.
അഖിലേന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് തൃശൂര്‍ ജില്ലാ സെക്രട്ടറി ,സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ സംഘടനാ ചുമതലകളും ജി സുനില്‍ വഹിച്ചിട്ടുണ്ട്. സ്വാഗത സംഘം ചെയര്‍മാന്‍ സജി ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി ആര്‍ സജി മുഖ്യ പ്രഭാഷണം നടത്തി. രാജേഷ്ടിമന്നത്ത്, എം പി സതീശന്‍, തങ്കരാജ്, ടി ഡി ജോസ്, എ രാമചന്ദ്രന്‍, പി പി രാഗേഷ് ,രാഹുല്‍ ആര്‍ തുളസീധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






