എ കെ റ്റി എ മുൻജില്ലാ സെക്രട്ടറിയെ സംഘടനയിൽ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി
എ കെ റ്റി എ മുൻജില്ലാ സെക്രട്ടറിയെ സംഘടനയിൽ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി

ഇടുക്കി :എ കെ റ്റി എ ജില്ലാ സെക്രട്ടറിയായിരുന്ന കെ.എൻ.ചന്ദ്രനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് കെ.വി.രാജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാമ്പത്തിക തിരിമറിയും സംഘടനാ വിരുദ്ധ പ്രവർത്തനവും നടത്തിയതിൻ്റെ പേരിലാണ് നടപടി. എ കെ റ്റി എ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ സംഘടനയുടെ സാമ്പത്തിക തിരിമറി നടത്തിയത് സംസ്ഥാന ഓഡിറ്റിംഗിൽ കണ്ടു പിടിച്ചതിനെത്തുടർന്ന് നടപടി സ്വീകരിക്കുകയും തുക തവണ വ്യവസ്ഥയിൽ അടച്ചു കൊള്ളാമെന്ന് കെ.എൻ.ചന്ദ്രൻ അംഗീകരിച്ചതായും എന്നാൽ തുടർന്നും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടാണ് മെമ്പർഷിപ്പിൽ നിന്നും പുറത്താക്കിയതെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് കെ.എൻ.ചന്ദ്രനെ ആജീവനാന്തം പുറത്താക്കുകയും നിയമ നടപടികളുമായി മുമ്പോട്ട് പോകാനുമാണ് സംഘടന തീരുമാനിച്ചിരിക്കുന്നത് .വാർത്താ സമ്മേളനത്തിൽ എ കെ റ്റി എ ജില്ലാ പ്രസിഡന്റ് കെ.വി.രാജു, സംസ്ഥാന കമ്മറ്റി അംഗം റ്റി.കെ.സുനിൽകുമാർ, ജില്ലാ ട്രഷറർ അന്നമ്മ എ.വി. എന്നിവർ പങ്കെടുത്തു.
What's Your Reaction?






