വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ കൊലപാതകം : വിധിക്കെതിരെ അപ്പീൽ നൽകുമെന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ കൊലപാതകം : വിധിക്കെതിരെ അപ്പീൽ നൽകുമെന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

ഇടുക്കി : വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് ആരോപിച്ച വ്യക്തിയെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള അപ്പീൽ നൽകും. ആവശ്യത്തിന് ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നു. പ്രതിക്ക് തെളിവ് നശിപ്പിക്കാനുള്ള അവസരം കിട്ടിയെന്നും ഡി എൻ എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിൾ ഇല്ലായിരുന്നുയെന്നും പോലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലായെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
What's Your Reaction?