നമ്പരും രേഖകളും വ്യാജം: അയ്യപ്പന്‍മാരെ കയറ്റിവന്ന ട്രാവലര്‍ പിടികൂടി

നമ്പരും രേഖകളും വ്യാജം: അയ്യപ്പന്‍മാരെ കയറ്റിവന്ന ട്രാവലര്‍ പിടികൂടി

Dec 18, 2023 - 22:19
Jul 7, 2024 - 22:22
 0
നമ്പരും രേഖകളും വ്യാജം: അയ്യപ്പന്‍മാരെ കയറ്റിവന്ന ട്രാവലര്‍ പിടികൂടി
This is the title of the web page

ഇടുക്കി: മറ്റൊരുവാഹനത്തിന്റെ നമ്പര്‍ പതിച്ച് വ്യാജരേഖകളുമായി തമിഴ്‌നാട്ടില്‍ നിന്ന് അയ്യപ്പഭക്തരെ കയറ്റിവന്ന ട്രാവലര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ചെന്നൈ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് പിടിച്ചെടുത്തത്. കര്‍ണാടകയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയിലെത്തിയ തീര്‍ഥാടകര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വാഹനം വാടകയ്‌ക്കെടുത്തത്. കുമളിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കിടെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ ഉദ്യാഗസ്ഥര്‍ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ഉടമയുടെ പേരുള്ള മറ്റൊരു വാഹനത്തിന്റെ ശേഖകളും നമ്പരുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി.

ചെന്നൈ സ്വദേശിയായ ആല്‍വിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. മണ്ഡലകാലത്ത് നിരവധി വാഹനങ്ങള്‍ ഇത്തരത്തില്‍ വ്യാജ രേഖകളുമായി സര്‍വീസ് നടത്തുന്നുണ്ടെന്ന് വിവരമുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്ലാത്ത കമ്പംമെട്ട് ചെക്ക് പോസ്റ്റിലൂടെയാണ് കൂടുതല്‍ വാഹനങ്ങളും കടന്നുപോകുന്നത്. കൂടാതെ പെര്‍മിറ്റ് എടുക്കാതെ കടന്നു വരുന്ന വാഹനങ്ങളും ഏറെയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow