ക്രിസ്മസ് ആഘോഷവും കരോള്‍ഗാന മത്സരവും
ക്രിസ്മസ് ആഘോഷവും കരോള്‍ഗാന മത്സരവും

ഇടുക്കി: സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക കട്ടപ്പന സഭാജില്ല സിഎസ്‌ഐ ഗാര്‍ഡനില്‍ ക്രിസ്മസ് ആഘോഷവും കരോള്‍ഗാന മത്സരവും നടത്തി. ബിഷപ്പ് റവ. വി എസ് ഫ്രാന്‍സിസ് മുഖ്യാതിഥിയായിരുന്നു. സഭാജില്ലയിലെ 19 സഭകളില്‍ നിന്നുള്ള കരോള്‍ സംഘങ്ങള്‍ പങ്കെടുത്തു. ബിഷപ്പ് വി എസ് ഫ്രാന്‍സിസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്രിസ്മസ് കരോള്‍ റാലിയും ക്രിസ്മസ് പാപ്പ മത്സരവും സംഘടിപ്പിച്ചു. ജില്ലാ ചെയര്‍മാന്‍ ഫാ ജോസഫ് മാത്യു അധ്യക്ഷനായി. ഫാ. സതീഷ് വില്‍സണ്‍ സന്ദേശം നല്‍കി. ഫാ. ടി ജോയ്കുമാര്‍, ഫാ. രാജേഷ് പത്രോസ്, ഫാ. ബിനോയി പി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?






