മലയോര ഹൈവേയുടെ വശങ്ങളില്‍ മാലിന്യംതള്ളല്‍ രൂക്ഷം
മലയോര ഹൈവേയുടെ വശങ്ങളില്‍ മാലിന്യംതള്ളല്‍ രൂക്ഷം

ഇടുക്കി: മലയോര ഹൈവേയുടെ വശങ്ങളില്‍ കുറ്റിക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്ന സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നു. ഏലപ്പാറക്കും നാലാംമൈലിനും ഇടയിലാണ് ദിശാസൂചികകളും മുന്നറിയിപ്പ് ബോര്‍ഡുകളും മറച്ച് കാട്ടുചെടികള്‍ വളര്‍ന്നുനില്‍ക്കുന്നത്. ഇവിടങ്ങളിലാണ് സാമൂഹിക വിരുദ്ധര്‍ രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നത്. ഏലപ്പാറയിലെ ചില കടകളിലെ മാലിന്യവും തള്ളുന്നതായി ആക്ഷേപമുണ്ട്. ദേശീയപാതയോരത്ത് ഇരുവശങ്ങളിലും വളര്‍ന്നുനില്‍ക്കുന്ന കുറ്റിക്കാടുകള്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നതായും പരാതിയുണ്ട്. ദിശ ബോര്‍ഡുകളില്‍ പലരും കാടുകയറി മൂടി. മണ്ഡലകാലത്ത് ഹൈവേയില്‍ അഭൂതപൂര്‍വമായ തിരക്കാണ്.
What's Your Reaction?






